ഈ ചെറുപ്രായത്തിൽ ഇവൻ കാപ്പ വാങ്ങി..! സുനി വധക്കേസിൽ ഒന്നാം പ്രതിയും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുമുള്ള അമൽ 24നെയാണ് കാപ്പനിയമ പ്രകാരം ജയിലിലടച്ചത്

പെ​രു​ന്പാ​വൂ​ർ: കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യി. നെ​ടു​ങ്ങ​പ്ര കൊ​ച്ച​ങ്ങാ​ടി ക​ല്ലി​ടു​ന്പി​ൽ അ​മ​ൽ (24) ആ​ണ് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് കാ​പ്പ നി​യ​മ​ത്തി​ലെ മൂ​ന്നാം വ​കു​പ്പു​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ​ത്. അ​ങ്ക​മാ​ലി, കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ടി​പി​ടി, വ​ധ​ശ്ര​മം, ക്വ​ട്ടേ​ഷ​ൻ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​പ്പ നി​യ​മ​പ്ര​കാ​രം പ്ര​തി​ക്ക് ജാ​മ്യം കി​ട്ടാ​തെ ആ​റു​മാ​സം ത​ട​വി​ൽ ക​ഴി​യേ​ണ്ടി വ​രും.

ഇ​യാ​ൾ​ക്കെ​തി​രേ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ൻ നേ​ര​ത്തേ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്ര​തി​യു​ടെ പ്രാ​യം പ​രി​ഗ​ണി​ച്ച് ക​ള​ക്‌​ട​ർ ശി​പാ​ർ​ശ മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​രു​വ​പ്പാ​റ​യി​ൽ സു​നി വ​ധ​ക്കേ​സി​ൽ ഇ​യാ​ൾ ഒ​ന്നാം​പ്ര​തി ആ​യ​തോ​ടെ​യാ​ണ് ക​ള​ക്‌​ട​ക​ർ ന​ട​പ​ടി കൈ​ക്കൊ​ണ്ട​ത്.

കു​റു​പ്പം​പ​ടി എ​സ്ഐ പി.​എം. ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്‌​ട​ർ ത​ട​വി​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റു​ചെ​യ്ത ഇ​യാ​ളെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​യോ​ടെ വി​യ്യൂ​ർ സെ​ൻ​ട്ര​ൻ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts