വാഷിംഗ്ടൺ: അതൊരു സ്വപ്നമായിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്നെ ലോക സന്പന്നരിൽ ഒന്നാമൻ. കേവലം ഒരു ദിവസം മാത്രം ബിൽഗേറ്റ്സിനെ മറികടന്ന് ഒന്നാമതെത്തിയ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ ഓഹരി കമ്പോളങ്ങളിൽ നിക്ഷേപകർ ലാഭമെടുപ്പിനു മുതിർന്നതാണ് ആമസോണിന്റെ ഓഹരികളെ തളർത്തിയത്.
ഇന്നലെ മാത്രം ആമസോണിന്റെ ഓഹരികൾ മൂന്നു ശതമാനം താഴ്ന്നു. അതോടെ 9,010 കോടി ഡോളറിന്റെ ആസ്തിയുമായി ബിൽഗേറ്റ്സ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആമസോണിന്റെ ഓഹരികൾക്ക് 140 കോടി ഡോളറിന്റെ വർധനയുണ്ടായതാണ് ബെസോസിനെ ലോക സന്പന്നരിൽ ഒന്നാമതെത്തിച്ചത്.