തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മരണംവരെ തടവിനു വിധിക്കപ്പെട്ട കേസില്‍ 44കാരിയും കാമുകനായ അലിയാരും നടത്തിയത് സമാനതകളില്ലാത്ത ക്രൂരത. കാമുകനായ കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ക്ക് വേണ്ടി മാതാവ് തൃശൂരിലെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. തൃശൂര്‍ പോക്‌സോ സ്‌പെഷല്‍ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം. രണ്ടു കുട്ടികളില്‍ മൂത്തയാള്‍ പീഡിപ്പിക്കപ്പെട്ട കേസിലാണു വിധി പറഞ്ഞത്. മറ്റു കേസുകളില്‍ അടുത്തദിവസം വിധിയുണ്ടാകും.
രണ്ടുവര്‍ഷം മുമ്പായിരുന്നു സംഭവം. വീട്ടില്‍നിന്നു മാറി ഒരു ഹോസ്റ്റലിലാണ് 16കാരിയായ പെണ്‍കുട്ടി പഠിക്കുന്നത്. രണ്ടു സഹോദരങ്ങള്‍ ഈ പെണ്‍കുട്ടിക്കുണ്ട്. ഓണാവധിക്കു പതിനേഴുകാരിയായ മൂത്തമകളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ പെണ്‍കുട്ടിയുടെ മാതാവ് മറ്റു മക്കള്‍ക്കൊപ്പം സ്കൂളിലെത്തി. തിരികെ തൃശൂരിലെത്തിയപ്പോള്‍ കാമുകന്‍ അലിയാരുമൊത്തു നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തു. രാത്രി സ്ത്രീയുടെ അറിവോടെ പെണ്‍കുട്ടികളെ അലിയാര്‍ ഒന്നിലേറെത്തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിനൊപ്പം പെണ്‍കുട്ടിയുടെ നഗ്നചിത്രവും പകര്‍ത്തി.
മൂത്ത കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി പെണ്‍കുട്ടിയുടെ അമ്മ മറ്റു മക്കളെയും കൂട്ടി സമീപത്തെ തിയറ്ററില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു. ഈ സമയത്താണ് അലിയാര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണു സ്കൂള്‍ അധികൃതര്‍ സംഭവമറിഞ്ഞത്. തൃശൂര്‍ ശിശുക്ഷേമ സമിതി മുഖാന്തിരം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ കാമുകന് ഒത്താശചെയ്‌തെന്നായിരുന്നു അമ്മയ്‌ക്കെതിരായ കേസ്. അലിയാര്‍ക്കൊപ്പം കുട്ടികളുടെ അമ്മയും കുറ്റക്കാരിയാണെന്നും നീചപ്രവൃത്തി ചെയ്ത പ്രതികള്‍ ദയയര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.