ദീപിക പദുക്കോണ്‍ സൈനിക വേഷത്തിലെത്തുന്ന കുനാൽ കപൂർ ചിത്രം രാഗ് ദേശ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.സ്വാതന്ത്ര്യ സമര കാലത്തെ റെഡ്ഫോർട്ട് വിചാരണയെക്കുറിച്ചാണ് ചിത്രം. സ്വാതന്ത്ര്യസമര ചരിത്രം പറയുന്ന ചിത്രത്തിൽ കുനാലും അമിത് സാഥും മോഹിത് മർവയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ദീപികയുടെ വേഷം ഏറെ കൗതുകവും പ്രതീക്ഷയും പകരുന്നതാണെന്ന് കുനാലും സാക്ഷ്യപ്പെടുത്തുന്നു.
ദീപികയുടെ ശരീരവും സൗന്ദര്യവുമെല്ലാം പുതിയ കഥാപാത്രത്തിന് വളരെ അനുയോജ്യമെന്നാണ് കുനാൽ പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്തെ ഐ.എൻ.എ. ഉദ്യോഗസ്ഥരുടെ കുപ്രസിദ്ധമായ റെഡ് ഫോർട്ട് വിചാരണയുടെ കഥയാണ് ചിത്രം പറയുന്നത്. കേണൽ ഗുർബക് സിംഗ് ധില്ലൻ, മേജർ ജനറൽ ഷാനവാസ് ഖാൻ, കേണൽ പ്രേം സെഗാൾ എന്നിവരാണ് കഥാപാത്രങ്ങൾ. യുഎഫ്ഒ മൂവിസ് പങ്കാളികളായി നിർമിക്കുന്ന ചിത്രം അടുത്ത ജൂലൈയിൽ തിയറ്ററിലെത്തും. തിഗ്മാംശു ധുലിയയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.