കൊല്ലം: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുമായി ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി. ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ ആണ് സംഭവം. കരുനാഗപ്പള്ളി അമ്പനാട്ട്മുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മനു എന്ന് വിളിക്കുന്ന കിരണ്‍ സേതു (29) ആണ് തൊടിയൂര്‍ വെളുത്ത മണല്‍ സ്വദേശിനിക്കൊപ്പം ഒളിച്ചോടിയത്. ഇതു സംബന്ധിച്ച് യുവതിയുടെ ഭര്‍ത്താവ് ഓച്ചിറ പൊലീസില്‍ പരാതി നല്കി. ചങ്ങന്‍കുളങ്ങരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുമാണ് യുവതിയുമായി ഇയാള്‍ കടന്നു കളഞ്ഞത്.
സംഭവത്തെപ്പറ്റി പോലീസിന്റെ ഭാഷ്യം ഇങ്ങനെ… വിവാഹത്തിന് മുന്‍പേ യുവതിയുമായി മനുവിന് അടുപ്പമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായതിനാല്‍ ഈ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീട് ഇരുവരും തമ്മില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഏതാനും നാള് മുമ്പ് മനുവിന്റെ നാട്ടില്‍ ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ യുവതി എത്തിയതോടെ ഇവര്‍ വീണ്ടും അടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഇത് ദൃഢമാവുകയും ചെയ്തു. ഇതാണ് ഇപ്പോള്‍ ഒളിച്ചോട്ടത്തില്‍ കലാശിച്ചിരിക്കുന്നത്. കലാശിക്കുകയുമായിരുന്നു. പതിവുവിട്ടുള്ള ഭാര്യയുടെ ഫോണ്‍ ഉപയോഗം ഭര്‍ത്താവില്‍ സംശയം ജനിപ്പിച്ചിരുന്നു. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുകയാണെന്നാണ് പറഞ്ഞിരുന്നത്. മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. മനുവിന്റേത് പ്രേമവിവാഹമായിരുന്നു. ഈ ബന്ധത്തില്‍ അസ്വാരസ്യം രൂപപ്പെട്ടതിനാല്‍ വേര്‍പിരിയലിന്റെ വക്കില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. ഇയാള്‍ക്ക് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ ഒളിച്ചോടിയ യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നുണ്ട്.
രാത്രിയില്‍ ഭര്‍ത്താവിന് കഴിക്കാനുള്ള കഞ്ഞിയില്‍ ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു ഇവര്‍ കാമുകനുമായി സംസാരിച്ചിരുന്നത്. ഒളിച്ചോടിയ യുവതി ഇംഗ്ലീഷ് മരുന്ന് മൊത്ത വ്യാപാരശാലയിലെ അക്കൗണ്ടന്റാണ്. ഇവര്‍ക്ക് ഇരട്ടക്കുട്ടികളാണുള്ളത്. ഇരുവരും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍.ഇതിനിടെ ഒരു ദിവസം കല്യാണത്തിന് പോകാനെന്നും പറഞ്ഞ് സ്വന്തം വീട്ടിലേക്ക് യുവതി പോയിരുന്നു. രാത്രിയില്‍ ഭര്‍ത്താവ് ഫോണില്‍ വിളിച്ചു കുഞ്ഞുങ്ങളുടെ കൈയില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ കൊടുത്തില്ല. സംശയം തോന്നി യുവതിയുടെ അമ്മയെ വിളിച്ചപ്പോള്‍ അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. ഇത് ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ യുവതി ഭര്‍ത്താവിന്റെ കാലില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു മാപ്പ് പറഞ്ഞു. ഈ സംഭവം പുറത്താരോടും അറിയിച്ചിരുന്നില്ല.
കാമുകനുമായുള്ള സംസര്‍ഗം തുടര്‍ന്ന യുവതി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒളിച്ചോടുകയായിരുന്നു. ക്ഷേത്രത്തിലെ ഉല്‍സവവുമായി ബന്ധപ്പെട്ട അടിപിടി കേസ്സില്‍ മനു കോടതിയില്‍ നിന്നും ജാമ്യം എടുത്തതിന്റെ പിറ്റേന്നാണ് ഇരുവരും മുങ്ങുന്നത്. പല അവധി ദിവസങ്ങളിലും കള്ളങ്ങള്‍ പറഞ്ഞ് രാവിലെ പോവുന്ന യുവതി വൈകിട്ടായിരുന്നു മടങ്ങിയെത്തുന്നതെന്നും ഭര്‍ത്താവ് പറയുന്നു.
ഒളിച്ചോടാന്‍ യുവതി മുന്‍കൂട്ടി തയ്യാറെടുത്തിരുന്നു എന്നാണ് സൂചനകള്‍. യുവതി ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും നേരത്തെ തന്നെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. ഭര്‍ത്താവ് വാങ്ങി നല്കിയ 138 ഗ്രാം സ്വര്‍ണം എസ്ബിറ്റിയുടെ വവ്വാക്കാവ് ബ്രാഞ്ചില്‍ പേരില്‍ പണയം വച്ചിരിക്കുകയായിരുന്നു.ഒളിച്ചോടിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഈ സ്വര്‍ണം എടുക്കാന്‍ വേണ്ടി കാമുകന് മനുവിനൊപ്പം യുവതി ബാങ്കിലെത്തി. എന്നാല്‍ യുവതിക്കെതിരെ ഭര്‍ത്താവ് നല്കിയ കേസ്സിന്റെ എഫ് ഐ ആറിന്റെ കോപ്പി ബാങ്ക് മാനേജറെ ഏല്പ്പിച്ചിട്ടുണ്ടായിരുന്നതിനാല് ശ്രമം പാഴായി. യുവതിയുടെ ദുര്‍നടപ്പ് മുമ്പേ അറിഞ്ഞെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് താന്‍ ക്ഷമിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു.