പണിപാളി! പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിഐയുടെ ഒപ്പിട്ട എസ്‌ഐക്കു സസ്‌പെന്‍ഷന്‍; സംഭവം കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കേ​​​​സ് ഫ​​​​യ​​​​ലി​​​​ൽ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പി​​​​ട്ട് പ്ര​​​​തി​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഗ്രേ​​​​ഡ് എ​​​​സ്ഐ​​​​ക്കു സ​​സ്പെ​​ൻ​​ഷ​​ൻ. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സി​​​​ഐ ഓ​​​​ഫീ​​​​സി​​​​ലെ എ​​​​സ്ഐ അ​​​​നി​​​​ൽ കു​​​​മാ​​​​റി​​​​നെ​​​​യാ​​​​ണു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ​​​​ത​​​​ത്. സി​​​​ഐ കെ.​​​​പി.​​ തോം​​​​സ​​​​ണ്‍ ഓ​​​​ഫീ​​​​സി​​​​ലി​​​​ല്ലാ​​​​ത്ത സ​​​​മ​​​​യ​​​​ത്തു പ്ര​​​​തി​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​ക്കാ​​​​ൻ റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പ് എ​​​​സ്ഐ ത​​​​ന്നെ​​​​യി​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലാ​​ണു ന​​​​ട​​​​പ​​​​ടി.

സി​​​​ഐ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ച്ച വൈ​​​​ക്കം ഡി​​​​വൈ​​​​എ​​​​സ്പി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ​​ത്തു​​ട​​​​ർ​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​യെ ജി​​​​ല്ലാ ​​പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ​​​​യ്ത​​​​ത്. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സി​​​​ഐ ഓ​​​​ഫീ​​​​സി​​​​ലെ റൈ​​​​റ്റ​​​​ർ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​സ്ഐ​​​​യാ​​​​ണ് അ​​​​നി​​​​ൽ കു​​​​മാ​​​​ർ. പെ​​​​രു​​​​വ​​​​യി​​​​ൽ സി​​​​പി​​​​എം മു​​​​ള​​​​ക്കു​​​​ളം ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​ ഓ​​​​ഫീ​​​​സ് ക​​​​ത്തി​​​​ച്ച കേ​​​​സി​​​​ലെ മൂ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ മു​​​​ള​​​​ക്കു​​​​ളം കാ​​​​ലാ​​​​യി​​​​ൽ ജോ​​​​ളി (സ​​​​ന്തോ​​​​ഷ്) യു​​​​ടെ റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പി​​​​ട്ട​​​​ത്. ഓ​​​​ഫീ​​​​സ് ക​​​​ത്തി​​​​ച്ച ര​​​​ണ്ടു പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് സം​​​​ഭ​​​​വദി​​​​വ​​​​സം​​ത​​​​ന്നെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ​​​​ക്ക് തീ ​​​​വ​​​​യ്ക്കാ​​​​ൻ പെ​​​​ട്രോ​​​​ൾ വാ​​​​ങ്ങി ന​​​​ൽ​​​​കി​​​​യ സ​​​​ന്തോ​​​​ഷ് സം​​​​ഭ​​​​വശേ​​​​ഷം ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ന്തോ​​​​ഷ് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​ത്തി​​​​നാ​​​​യി ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ മു​​​​ന്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​കാ​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​ത്തു​​ട​​​​ർ​​​​ന്ന് സ​​​​ന്തോ​​​​ഷ് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സി​​​​ഐ​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി എ​​​​സ്ഐ അ​​​​നി​​​​ൽ കു​​​​മാ​​​​റി​​​​നെക​​​​ണ്ടു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, എ​​​​സ്ഐ, സി​​​​ഐ വ​​​​രാ​​​​ൻ കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ പ്ര​​​​തി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി സി​​​​ഐ​​​​യു​​​​ടെ ഒ​​​​പ്പി​​​​ട്ട് റി​​​​മാ​​​​ൻ​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി. റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ വീ​​​​ഴ്ച​​ക​​​​ളെ​​ത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​തി​​​​ക്കു കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്നു ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ എ​​​​സ്ഐ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്നു.

പി​​​​ന്നീ​​​​ട് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ സി​​​​ഐ കെ.​​​​പി. തോം​​​​സ​​​​ണ്‍ മേ​​​​ലാ​​​​ധി​​​​കാ​​​​രി​​​​ക്ക് ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കു​​​​റ്റ​​​​ക്കാ​​​​രാ​​​​നാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തോ​​​​ടെ അ​​​​നി​​​​ൽ കു​​​​മാ​​​​റി​​​​നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Related posts