കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​ര​ണം..! പി​ഞ്ചു​കു​ഞ്ഞ് തൊ​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊലപാതകമെന്ന് പോലീസ്; അ​നീ​ഷ്-ഗ്രീ​ഷ്മ ദമ്പതികളുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് മരണപ്പെട്ടത്

ചെ​റു​തോ​ണി: മൂ​ന്ന​ര​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് തൊ​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​മെ​ന്നു സ്ഥി​രീ​ക​ര​ണം. മ​രി​യാ​പു​ര​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പൂ​ത​ക്കു​ഴി​യി​ൽ അ​നി​ൽ – ഗ്രീ​ഷ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നാ​മി​ക​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ ചെ​റു​തോ​ണി സി.​ഐ സി​ബി​ച്ച​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കു​ട്ടി​യു​ടെ മാ​താ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​ത​താ​യാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. കു​ട്ടി​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി അ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ത​ല​യോ​ട്ടി പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് കു​ട്ടി​യെ തൊ​ട്ടി​ലി​ൽ ചെ​വി​യി​ൽ​നി​ന്നും ര​ക്തം​വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​നി​ലു​മാ​യി വ​ഴ​ക്കി​ട്ട് ഗ്രീ​ഷ്മ കു​ട്ടി​യെ കൂ​ടാ​തെ ഇ​ടു​ക്കി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ലു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു. അ​നി​ലാ​ണ് കു​ട്ടി​യെ ആ​ദ്യം ക​ണ്ട​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. അ​നീ​ഷ് മേ​സ്തി​രി ജോ​ലി​ക്കാ​ര​നും ഗ്രീ​ഷ്മ ചെ​റു​തോ​ണി​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​മാ​ണ്. ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​ത്തി​ലെ കു​ട്ടി​യാ​ണി​ത്.

Related posts