കോട്ടയം: ഓണത്തിനെന്നല്ല, ഒരു ഉൗണിനും ഇനി ജയ അരി ആന്ധ്രയിൽനിന്നു കിട്ടില്ല. കേരളീയർക്ക് രുചികരമായ ജയ നെല്ലിനത്തിന്റെ കൃഷി ആന്ധ്രയിൽ നാമമാത്രമായിരിക്കുന്നു. ജയയുടെ ഇരട്ടി വിളവുകിട്ടുന്ന നെല്ലിനങ്ങൾ വന്നതോടെ ഗ്രാമീണ കർഷകർ പുതിയ ഇനങ്ങളിലേക്ക് തിരിയുകയാണ്. ഓണത്തിനു കേരളം ജയ അരി ചോദിച്ചിട്ടുണ്ടെങ്കിലും കിട്ടാൻ സാധ്യതയൊന്നുമില്ലെന്ന് സിവിൽ സപ്ലൈസ് അധികൃതർ വ്യക്തമാക്കി.
1965 മുതൽ ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന ജയ നെല്ല് പ്രധാനമായും കേരളമാണ് വാങ്ങിയിരുന്നത്. നിലവിൽ എംടിയു 3626 അഥവാ ബൊന്താലു എന്ന തദ്ദേശീയ നെല്ലിനമാണ് ഗോദാവരിയിൽ കൂടുതലായി കൃഷി ചെയ്യുന്നത്.
ഈ ഇനത്തിന് ജയയേക്കാൾ കൂടുതൽ ഉത്പാദനം ലഭിക്കുന്നതിനാലാണു കർഷകർ പുതിയ ഇനത്തിലേക്കു മാറിയത്. കിലോയ്ക്ക് 35 രൂപ നിരക്കിൽ ജയ അരി വാങ്ങാനാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ആന്ധ്രപ്രദേശ് സിവിൽ സപ്ലൈസ് കോർപറേഷനുമായി കരാറുണ്ടാക്കിയിരിക്കുന്നത്. ല