മദ്യം തലയ്ക്ക് പിടിച്ചപ്പോൾ..! മ​ദ്യ​ല​ഹ​രി​യി​ൽ വ​നി​താ​പോ​ലീ​സി​നെ വീ​ട്ടി​ൽ​ക​യ​റി മ​ർ​ദി​ച്ചു; നെ​ല്ലി​പ്പാ​ടം സ്വ​ദേ​ശി സു​ധാ​ക​ര​നെ​തി​രെ പോലീസ് കേ​സെ​ടു​ത്തു അന്വേഷണം ആരംഭിച്ചു

നെന്മാ​റ: മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യാ​യ വ​നി​താ​പോ​ലീ​സി​നെ വീ​ട്ടി​ൽ​ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.  നെന്മാ​റ നെ​ല്ലി​പ്പാ​ടം സ്വ​ദേ​ശി സു​ധാ​ക​ര​നെ​തി​രെ (39)യാ​ണ് നെന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി​ക്കാ​രി​യാ​യ വ​നി​താ​പോ​ലീ​സ് ജോ​ലി​ചെ​യ്യു​ന്ന​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക​യ​റു​ക​യും മ​ർ​ദി​ച്ചു​വെ​ന്നും ഇ​വ​രു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​താ​യി നെന്മാ​റ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts