നാളുകൾ നീണ്ട കാത്തിരിപ്പിനു ശേഷം ദുൽഖർ സൽമാൻ തന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചു. മേയ് അഞ്ചിനായിരുന്നു ദുൽഖർ- അമാൽ ദന്പതികൾക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. മറിയം അമീറ സൽമാൻ എന്നാണ് കുഞ്ഞിന്റെ പേര്.
നേരത്തെ, കുഞ്ഞിന്റെ ചിത്രമെന്ന പേരിൽ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നതിനെതിരെ അദ്ദേഹം തന്നെ പ്രതികരിച്ചിരുന്നു. ഇത്തരം വ്യാജ വാർത്തകൾ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും സമയമാകുന്പോൾ താൻ തന്നെ ചിത്രങ്ങൾ പുറത്ത് വിടുമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്.
ഇപ്പൊഴിതാ ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് മറിയവുമായി ദുൽഖറും അമാലും നിൽക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ആരാധകർ ഫാൻസ് ഫേസ്ബുക്ക് പേജുവഴി പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്.