മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സതേടി എത്തിയവർക്കു ചികിത്സ നൽകാതെ മൊബൈൽ ഫോണിൽ നോക്കിയിരുന്നതു ഡോക്ടർമാരും രോഗിയുടെ കൂടെയത്തിയവരും തമ്മിൽ തർക്കത്തിനിടയാക്കി. ഹർത്താൽ ദിനത്തിൽ രാത്രിയിലാണു സംഭവം.
മുള്ളൂർക്കര സ്വദേശികളും ഡിവൈഎഫ്ഐ പ്രവർത്തകരുമായ രണ്ടു പേരെയാണു അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 11 ആയിട്ടും പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ തയാറായില്ല . വിവരമറിഞ്ഞു ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കൾ ആശുപത്രിയിൽ എത്തിയതോടെ ജീവനക്കാരുമായി തർക്കമുണ്ടാവുകയായിരുന്നു. ഇത് വലിയ ബഹളത്തിനും സംഘർഷാവസ്ഥയ്ക്കും ഇടയാക്കി.
തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരുമായി ഉന്തുംതള്ളുമുണ്ടായി. മറ്റു രോഗികളും കൂട്ടിരിപ്പുകാരും അപകടത്തിൽ പരിക്കേറ്റ് എത്തിയവർക്കൊപ്പം കൂടി. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവരെ പിന്നീടു വിട്ടയച്ചു.