ആം​ബു​ല​ൻ​സ് ല​ഭി​ച്ചില്ല! ഭ​ർ​ത്താ​വി​നൊ​പ്പം 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ട​ന്നു​; ഗ​ർ​ഭി​ണി വ​ഴി​യി​ൽ പ്ര​സ​വി​ച്ചു, നി​ല​ത്തു​വീ​ണ കു​ഞ്ഞ് മ​രി​ച്ചു

ക​ട്നി: ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ ഗ​ർ​ഭി​ണി വ​ഴി​യി​ൽ ജ​ൻ​മം ന​ൽ​കി​യ കു​ഞ്ഞ് നി​ല​ത്തു​വീ​ണു മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. ബാ​ർ​മ​നി ഗ്രാ​മ​വാ​സി​യാ​യ ബീ​ന ജ​ൻ​മം ന​ൽ​കി​യ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​സ​വ​വേ​ദ​ന ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന്, ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ ബീ​ന​യെ ആ​ശു​പ​ത്രി​ലെ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചു. എ​ന്നാ​ൽ സ​മീ​പ​ത്തെ ബാ​ർ​ഹി ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ആം​ബു​ല​ൻ​സ് ല​ഭി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പം 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ട​ന്നു​പോ​കാ​ൻ ബീ​ന തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​ന്ന് ബാ​ർ​ഹി ടൗ​ണി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ബീ​ന പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. നി​ല​ത്തു​വീ​ണ കു​ഞ്ഞ് ത​ത്സ​മ​യം മ​രി​ച്ചു. അ​തേ​സ​മ​യം, പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്തു​ന്ന​തി​നു മു​ന്പ് പു​റ​ത്തു​വ​ന്ന​തി​നാ​ലാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ആം​ബു​ല​ൻ​സി​നാ​യി വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം അ​യ​ച്ചു​ന​ൽ​കാ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്ന് ബീ​ന​യു​ടെ ഭ​ർ​ത്താ​വ് ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ജ​ന​നി എ​ക്സ്പ്ര​സ് ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ അ​ല്ലെ​ന്നാ​ണ് ബാ​ർ​ഹി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts