പരസ്യചിത്രത്തിലും പ്രതിഫലം ഒട്ടും കുറയ്ക്കാതെ നയൻസ്, പ്രതിഫലം കേട്ടാൽ ഞെട്ടും. തെന്നിന്ത്യയിൽ താരസുന്ദരി നയൻതാരയാണ് ഇപ്പോൾ പരസ്യലോകത്തെ സംസാര വിഷയം. പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ സിനിമയിൽ താരം ഒരു ഹീറോ തന്നെയാണെങ്കിലും ഇപ്പോൾ പരസ്യചിത്രത്തിലും വന്പൻ പ്രതിഫലം വാങ്ങി ഞെട്ടിച്ചിരിക്കുകയാണ് താരം.
വെറും 50 സെക്കൻഡ് ദൈർഘ്യമുള്ള ഒരു പരസ്യചിത്രത്തിന് നയൻസ് വാങ്ങിയത് അഞ്ച് കോടി രൂപയാണെന്നു റിപ്പോർട്ടുകൾ. രണ്ടു ദിവസത്തെ ഡേറ്റാണ് പരസ്യത്തിനായി കൊടുത്തിരുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളാണ് നയൻതാര. തമിഴ്, തെലുങ്ക് സിനിമയ്ക്കു വേണ്ടി നയൻസ് മൂന്നും നാലും കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. സിനിമയിൽ മാത്രമല്ല, പരസ്യ ചിത്രങ്ങളിലും നയൻസിന്റെ പ്രതിഫലം മോശമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം.