നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ജോർജ് ദിലീപിന്റെ പെയ്ഡ് ഏജന്റ് ആണോയെന്ന് സംശയമുണ്ട്. ബന്ധമുള്ള ആർക്കോ കേസിൽ പങ്കുണ്ടെന്ന പോലെയാണ് എംഎൽഎയുടെ പെരുമാറ്റമെന്നും ആനിരാജ പറഞ്ഞു.
ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് പി.സി. ജോർജ്, ആക്രമിക്കപ്പെട്ടെ നടിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. ഡൽഹിയിലെ നിർഭയയേക്കാൾ ക്രൂരമായ പീഡനത്തിനിരയായെന്നു പോലീസ് പറയുന്ന കുട്ടിയെങ്ങനെ തൊട്ടടുത്ത ദിവസങ്ങളിൽ അഭിനയിക്കാൻ പോയെന്നായിരുന്നു ജോർജിന്റെ ചോദ്യം.