കോയന്പത്തൂർ: തിരുപ്പൂരിൽ വിഷം കലർന്ന ഭക്ഷണം ഉള്ളിൽചെന്ന് മയിലുകൾ ചത്തതായി പരാതി. പൊങ്കല്ലൂർ തേവനാംപാളയം സർക്കാർ വിത്തുസംഭരണ കേന്ദ്രത്തിനു സമീപത്താണ് പതിനൊന്നു മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. തുടർന്ന് വേലംപട്ടി മൃഗാശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത് മറവുചെയ്തു.
വിഷംകലർന്ന മക്കച്ചോളം അകത്തുചെന്നതാണ് മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.അരികെയുള്ള കൃഷിനിലങ്ങളിൽ വിളകൾ തിന്നു നശിപ്പിക്കുന്നതിനാൽ കർഷകർ വിഷം വച്ചതാകാമെന്ന് വനംകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.