കൂട്ടുകാരെ എന്നോട് അവള്‍ ഐലവ്‌യു പറയുന്നില്ല, സ്‌നേഹം തുറന്ന് പറയാന്‍ കാമുകി ആവശ്യപ്പെട്ടത് ആയിരം ലൈക്ക്!! വാരിക്കോരി ലൈക്കിട്ട് സോഷ്യല്‍ മീഡിയ, സംഭവം ഉഗാണ്ടയിലല്ല ഇങ്ങ് കേരളത്തില്‍

പൊന്നണ്ണാ നമിച്ചു. ജിഷ്ണു എന്ന പയ്യന്റെ അതിബുദ്ധിക്കു മുന്നില്‍ ഏതു സാധാരണക്കാരനും നമിച്ചുപോകും. സംഭവം എന്താണെന്ന് വച്ചാല്‍ ജിഷ്ണു ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നുണ്ട്. അതും മൂന്നുവര്‍ഷമായി. എന്നാല്‍ തിരിച്ചു കാര്യമായ അനുകൂല മറുപടിയൊന്നുമില്ല. അറ്റക്കൈയ്ക്ക് ജിഷ്ണു ഒരു പ്രയോഗം നടത്തി. മറ്റൊന്നുമല്ല, ഇവര്‍ തമ്മിലുള്ള ചാറ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത്, അതിന് ആയിരം ലൈക്ക് കിട്ടിയാല്‍ ഇഷ്ടം തുറന്ന് പറയുമോ എന്നാണ് ജിഷ്ണു ചോദിച്ചത്. ആയിരം ലൈക്ക് കിട്ടിയാല്‍ പറയാമെന്നായി പെണ്‍കുട്ടി. ഉടന്‍ തന്നെ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് ഫേസ് ബുക്കിലെത്തി.

ഇത്ര ലൈക് കിട്ടിയാല്‍ ഫേസ് ബുക്ക് പണം നല്‍കും എന്നതരത്തിലെ ഫേക്ക് പോസ്റ്റുകള്‍ കണ്ട് മടുത്ത മലയാളികളുടെ മുന്നിലേക്കാണ് പയ്യന്റെ പോസ്റ്റു വന്നത്. ഫ്രണ്ട്‌സ് ഞന്‍ 3 വര്‍ഷായി സ്‌നേഹിക്കുന്നതാണ് ഇതുവരെയായിട്ടും എന്നോട് അവള്‍ പ്രപ്പോസ് ചെയ്തട്ടില്ല ഒരു പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ എന്നെ അവള്‍ പ്രപ്പോസ് ചെയ്യും എനിക്ക് ജീവനാണ് അവളില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല ഒന്ന് എന്നെ സപ്പോര്‍ട് ചെയ്തു സഹായിക്കുവോ….. ??????. പ്ലീസ്… ഇതായിരുന്നു സ്ക്രീന്‍ഷോട്ടിനൊപ്പം ജിഷ്ണു പോസ്റ്റ് ചെയ്തത്. എന്തായാലും ലൈക്ക് ഇപ്പോള്‍ ആയിരവും കഴിഞ്ഞ് ആറായിരം പിന്നിട്ടു. പെണ്‍കുട്ടി വാക്കുപാലിക്കുകയും ചെയ്തു.

ലൈക്കുകള്‍ വന്ന് കുമിഞ്ഞതോടെ മണിക്കൂറുകള്‍ക്കകം വന്നു ജിഷ്ണുവിന്റെ അടുത്ത പോസ്റ്റ് ഇന്ന് ഞന്‍ വളരേ ഹാപ്പിയാണ് കാരണം അവള്‍ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുന്നു എന്നെ സഹായിച്ച എന്റെ ഫേസ്ബുക്കിലെ എന്റെ എല്ലാ കൂട്ടുകാര്‍ക്കും കൂട്ടുകാരികള്‍ക്കും ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അച്ചന്മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞന്‍ അറിയിക്കുന്നു എനിക്കുവേണ്ടി ഇത്രെയും സമയം ചിലവഴിച്ചു കമന്റ് ചെയ്യാനും ലൈക് ചെയ്യാനും മനസ് കാണിച്ച എന്റെ കുറെ നല്ല ചങ്ങായിമാര്‍ക്കും എന്റെ നന്ദി.

( ഇനി കൂടുതല്‍ ഫേസ്ബുക്ക് ലൈക്കുള്ളവരെ കാണുമ്പോള്‍ കാമുകി അയാളുടെ ഒപ്പം പോകുമോ? സംഭവിച്ചു കൂടെന്നില്ല)

Related posts