അതിവേഗക്കാരൻ ഇപ്പോഴും താൻ തന്നെ: ഉസൈൻ ബോൾട്ട്

ലണ്ടൻ: ട്രാക്കിലെ തന്‍റെ റിക്കാർഡുകൾക്ക് ഇളക്കം തട്ടരുതെന്നാണ് ആഗ്രഹമെന്ന് സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ട്. ഭൂമിയിലെ വേഗമേറിയ ഓട്ടക്കാരൻ എന്ന് വിളിക്കപ്പെടുന്നത് കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലോക അത്‌ലറ്റിക് മീറ്റിലെ വിടവാങ്ങൽ മത്സരത്തിനായി ലണ്ടനിൽ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത്തവണ വളരെയേറെ ആകാംക്ഷയുണ്ടെന്നും അവസാന മീറ്റിനായി തയാറായിക്കഴിഞ്ഞുവെന്നും ബോൾട്ട് പറഞ്ഞു. വിരമിച്ച ശേഷം അപരാജിതൻ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. തന്‍റെ റിക്കാർഡ് തകരുന്നത് കാണാൻ ഒരു അത്‌ലറ്റും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിടവാങ്ങൽ മത്സരത്തിൽ അണിയുന്നതിനായി ഉസൈൻ ബോൾട്ടിന് മാതാപിതാക്കൾ പുതിയ ഷൂ സമ്മാനിക്കുകയും ചെയ്തു.

Related posts