ഗുരുവായൂരില്‍ വിവാഹശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച ‘തേപ്പുകാരിയെ ആക്ഷേപിക്കുന്ന തിരക്കിലാണ് സോഷ്യല്‍മീഡിയയും നാട് നന്നാക്കാനിറങ്ങിയ ട്രോളര്‍മാരും. കഴിഞ്ഞദിവസങ്ങളില്‍ വരന്‍ മഹാദുരന്തം ഒഴിവായത് ആഘോഷിക്കുന്നു എന്നതരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? തൃശൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇപ്പോള്‍ ആരെയും അഭിമുഖീകരിക്കാനാവാതെ വീടിനകത്ത് തന്നെ ഇരിപ്പാണ്. ബന്ധുക്കള്‍ പോലും ഇവരെ ആശ്വസിപ്പിക്കാന്‍ ഇതുവഴി വരുന്നില്ലെന്നാണ് രാഷ്ട്രദീപികഡോട്ട്‌കോം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്.
ഞങ്ങള്‍ക്ക് (രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ക്ക്) പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും അവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നു. അന്ന് താലി ഊരികൊടുത്തശേഷം നടന്ന കാര്യങ്ങള്‍ അവര്‍ ഞങ്ങളോട് വെളിപ്പെടുത്തി. പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ. വിവാഹവേദിയില്‍ ഉന്തും തള്ളും കശപിശയും കഴിഞ്ഞതോടെ വധുവിന്റെ വീട്ടുകാരും ചില അടുത്ത ബന്ധുക്കളും മാത്രമായി. മാതാപിതാക്കള്‍ കൂട്ടക്കരച്ചിലിന്റെ വക്കില്‍. പെണ്‍കുട്ടി ഒരിടത്തു മാറിയിരുന്നു കരയുന്നു.
‘വില്ല’നെന്ന് ഏവരും വിശേഷിപ്പിക്കുന്ന കാമുകനെ അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. കേവലം 19 വയസ് മാത്രമാണ് പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ ആ ചെറുപ്പക്കാരന്റെ പ്രായം. സംഘര്‍ഷം നടന്നശേഷം അവന്‍ അപ്രത്യക്ഷനായിരുന്നു. അതോടെ മകളെയും കൊണ്ട് മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ അവര്‍ക്കൊപ്പം വീട്ടില്‍ തന്നെയാണ് പെണ്‍കുട്ടി. എല്ലാവരും പറയുംപോലെ തേച്ചിട്ട് അവള്‍ അവന്റെ കൂടെ ഇറങ്ങിപ്പോയില്ല. പൂത്ത സ്ത്രീധനം കിട്ടിയതുകൊണ്ടാണ് വരന്‍ പെ്ണ്‍കുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്ന പ്രചരണവും അടിസ്ഥാനരഹിതമാണ്. ഒരാളുമായി ഇഷ്ടമാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നെങ്കിലും സാധാരണ കാര്യമായേ ആ 26കാരന്‍ കരുതിയിരുന്നുള്ളു. അതിനു വലിയ പ്രാധാന്യം നല്കിയതുമില്ല. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങള്‍ ആ യുവാവും ദു:ഖിതനാണ്.
(രാഷ്ട്രദീപിക റിപ്പോര്‍ട്ട് പുനപ്രസിദ്ധീകരിക്കുംമുമ്പ് അനുവാദം വാങ്ങേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്)