ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്.
ഒരു ദശകത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ചില്ലറവിലസൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം (1.47 ശതമാനം). ഇതു ധൈര്യമായി പലിശ കുറയ്ക്കാൻ ഡോ. ഉർജിത് പട്ടേൽ അധ്യക്ഷനായ പണനയ കമ്മിറ്റി(എംപിസി)യെ പ്രേരിപ്പിച്ചത്. പലിശ കുറഞ്ഞാൽ വ്യവസായനിക്ഷേപം കൂടുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.