ഓക്ലന്‍ഡ്: മലയാളിയായ എച്ച്. എസ്. പ്രണോയിയും പാരുപള്ളി കശ്യപും ജൈത്രയാത്ര തുടരുന്നു. ന്യൂസിലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റൺ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിൽ ഇരുവരും പ്രവേശനം നേടി.
കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പണ്‍ ജേതാവാണ് പ്രണോയ്. കോമണ്‍വെല്‍ത്ത് ചാമ്പ്യനായ കശ്യപ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നു. പ്രണോയ് ഇന്തോനേഷ്യന്‍ താരം അബ്ദുള്‍ ഖോലികിനെയാണ് തോല്പിച്ചത്. കശ്യപ് ന്യൂസിലന്‍ഡിന്റെ ഓസ്കര് ഗോയെ തോല്പിച്ചാണ് ഫൈനലിലെത്തിയത്. സൗരഭ് വര്‍മയും സിറില്‍ വര്‍മയും പ്രീക്വാര്‍ട്ടറില്‍ പ്രവേശനം നേടിയിട്ടുണ്ട്.