ഒടുക്കം നാട്ടുകാർ അതു ചെയ്തു…! തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണത്തിൽ നാലുവയസുകാരി ഉൾപ്പെടെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്; ഒടുവിൽ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തെ​രു​വു​നാ​യ്ക്ക​ളെ ത​ല്ലി​ക്കൊ​ന്നു

മാ​ന്നാ​ർ: പ​രു​മ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം എ​ട്ടോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പ​രു​മ​ല ക​ന്യാ​ത്ത​റ​യി​ൽ പ്ര​കാ​ശി​ന്‍റെ നാ​ലു​വ​യ​സു​ള്ള മ​ക​ൾ ദി​യ, അ​ഞ്ച് വ​യ​സു​ള്ള അ​തു​ല്യ എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ തെ​രു​വു​നാ​യ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് മു​ഖ​ത്തും കൈ​ക്കും ഗു​രു​ഗ​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ഴി യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് കു​റെ തെ​രു​വു​നാ​യ്ക്ക​ളെ ത​ല്ലി​ക്കൊ​ന്നു.

Related posts