കളമശേരി: പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഗ്രൂപ്പുപോരിൽ മുഴുകിയിരിക്കുമ്പോൾ സി പി ഐ യുടെ നേതൃത്വത്തിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ. ഇതിൻെറ ഭാഗമായി കളമശേരി നിയോജക മണ്ഡലത്തിൽ രണ്ടിടത്തായി കൂടുതൽ പ്രവർത്തരെ സ്വാഗതം ചെയ്ത് സദസ്സുകൾ സംഘടിപ്പിച്ചു.
എസ് എഫ് ഐ കുത്തകയായി വച്ചിരിക്കുന്ന കുസാറ്റിൽ പുതിയ യൂണിറ്റാണ് ഇന്നലെ എ ഐ എസ് എഫിൻെറ നേതൃത്വത്തിൽ രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച കൊടിതോരണങ്ങൾ നശിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കുസാറ്റ് കാമ്പസിൽ പുതിയ എ ഐ എസ് എഫ് യൂണിറ്റ് ആരംഭിച്ചത്.
ഏലൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ്സ് സമിതികളിൽ നിന്നും അൻപതോളം പേർ എ ഐ വൈ എഫിലും ഇന്നലെ ചേർന്നു . യൂത്ത് കോൺഗ്രസ്സിൽ നിന്നും ഏലൂർ നഗരസഭ മണ്ഡലം സെക്രട്ടറി റുബൈന്റെ നേതൃത്വത്തിലാണ് അൻപതോളം പേർ എ ഐ വൈ എഫിൽ ചേർന്നത്.