പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് ധ​ന​സ​ഹാ​യം; വൈദ്യസഹായം നൽകുന്നതിന് ചിലവാകുന്ന തുകയും സഹാ യിയായി നിൽക്കുന്നവർക്കും തുക അനുവദി ച്ചിട്ടുണ്ടെന്ന് ശിശുസംരക്ഷണ ഓഫീസ്

പാ​ല​ക്കാ​ട്: ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം, ഭ​ക്ഷ​ണം, മ​രു​ന്ന്, യാ​ത്രാ​ചെ​ല​വ് എ​ന്നി​വ​യും പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ഹാ​യ​മാ​യി നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​ദി​നം 600/1200 രൂ​പ വേ​ത​ന​മാ​യും ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ൽ​നി​ന്ന് ന​ല്കു​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ക്രൂ​ര​പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ചെ​ല​വാ​കു​ന്ന തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് സാ​മൂ​ഹി​ക നീ​തി​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04912 531098, 8281 899 468 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts