ബന്ധുവായ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡാന്‍സ് മാസ്റ്റര്‍ അറസ്റ്റില്‍; കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം

വ​ണ്ട​ൻ​മേ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച ഡാ​ൻ​സ് മാ​സ്റ്റ​ർ പി​ടി​യി​ൽ. ക​ലാ​കാ​ര​ന്‍റെ ക​ലാ​ല​യം എ​ന്ന സ്ഥാ​പ​ന ഉ​ട​മ പു​റ്റ​ടി അ​ന്പ​ല​മേ​ട് സ്വ​ദേ​ശി കൊ​ല്ലം​പ​റ​ന്പി​ൽ കു​ഞ്ഞു​മോ​നെ​യാ​ണ് (50)പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​സ്കോ നി​യ​മ​പ്ര​കാ​ര​വും സെ​ക്ഷ​ൻ 354 പ്ര​കാ​ര​വു​മു​ള്ള കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. സ്ഥാ​പ​ന​ത്തി​ലെ കി​ബോ​ർ​ഡ് അ​ധ്യ​പ​ക​നാ​യ ഇ​യാ​ൾ അ​വ​ധി​ക്കാ​ല ക്ലാ​സി​ൽ എ​ത്തി​യ കു​ട്ടി​യെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. സം​ഭ​വം കു​ട്ടി സൂ​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​വ​ർ അ​ധ്യാ​പ​ക​രെ​യും തു​ട​ർ​ന്ന് വ​നി​ത ഹെ​ൽ​പ് ലൈ​നി​ലും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ ഇ​ന്ന​ലെ രാ​വി​ലെ പു​റ്റ​ടി​യി​ൽ​നി​ന്നു​മാ​ണ് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റാ​ണ് കേ​സ​നേ​ഷി​ക്കു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.

Related posts