പയ്യന്നൂർ: ആർ എസ് എസ് മണ്ഡലം കാര്യവാഹക് രാമന്തളി കക്കമ്പാറയിലെ പൂരക്കാട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയത് ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രം. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ, ആൾട്ടോ കാറുകളും ഒരു ബൈക്കുമുൾപ്പെടെ മൂന്നു വാഹനങ്ങളുടെ വിവരണങ്ങൾ, ഫോറൻസിക് റിപ്പോർട്ട്, സാക്ഷിമൊഴികൾ, വാളുകളെ പറ്റിയുള്ള വിവരണങ്ങൾ, ടവർ ലൊക്കേഷനകൾ എന്നിവയടങ്ങുന്ന കുറ്റപത്രമാണ് തയാറാക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നൂറ്റി ഇരുപതോളം പേരെ ചോദ്യം ചെയ്തിരുന്നതിന്റെ വിവരങ്ങളും ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്ത പദ്ധതിയനുസരിച്ചാണ് കൊലപാതകം നടത്തിയത് എന്നതിനുള്ള തെളിവുകളുമുൾപ്പെടെയാണ് കുറ്റപത്രം തയ്യാറായത്.
അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ സിഐ എം.പി.ആസാദ് പയ്യന്നൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നുച്ചയോടെ കുറ്റപത്രം സമർപ്പിച്ചു .കഴിഞ്ഞ മെയ് 12നാണ് പാലക്കോട് പാലത്തിന് സമീപം വെച്ച് സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിന് സമീപം വെച്ച് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.12 പ്രതികളുള്ള ഈ സംഭവത്തിൽ വിദേശത്തേക്ക് കടന്ന ഒരാളൊഴികെ മറ്റുള്ളവ രെല്ലാം അറിസ്റ്റിലായിരുന്നു.