എട്ടു വർഷത്തിനുശേഷം കമൽഹാസനും മോഹൻലാലും ഒന്നിക്കുന്നു. അക്ഷയ് കുമാർ നായകനായി എത്തിയ ഒഎംജി ഓ മൈ ഗോഡ് എന്ന ചിത്രം കമൽഹാസന്റെ നിർമാണ കന്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണു തെലുങ്കിലും തമിഴിലുമായി
ഒരുക്കുന്നത്.
ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന കച്ചവടക്കാരനായി കമൽഹാസൻ വേഷമിടുന്പോൾ ദൈവമായാണു മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. രചനയും സംവിധാനവും നിർമാണവും മാത്രമല്ല ചിത്രം തമിഴിലേക്കു മാറ്റി എഴുതുന്നതും കമൽ തന്നെയാണ്. തമിഴ്, തെലുങ്ക് റിമേക്കിൽ കഥാപത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും.
2009ൽ പുറത്തിറങ്ങിയ ഉന്നൈപ്പോൽ ഒരുവൻ എന്ന ചിത്രത്തിലാണ് കമലും ലാലും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്. വിശ്വരൂപമായിരുന്നു കമൽ രചനയും സംവിധാനവും നിർവഹിച്ച് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.