മിനിമം ഒൻപത് വേണം..! മി​​നി​​മം ടി​​​ക്ക​​​റ്റു നി​​​ര​​​ക്ക് ഒ​​​ൻ​​​പ​​​തു രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബ​സു​ട​മ​ക​ൾ സെ​പ്റ്റം​ബ​ർ 14 മു​ത​ൽ അനിശ്ചിതകാല സ​മ​ര​ത്തി​ലേ​ക്ക്

കൊ​​​ച്ചി: മി​​നി​​മം ടി​​​ക്ക​​​റ്റു നി​​​ര​​​ക്ക് ഒ​​​ൻ​​​പ​​​തു രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്രൈ​​വ​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 14 മു​​​ത​​​ൽ ബ​​സ് സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ച് അ​​​നിശ്ചി​​​ത​​​കാ​​​ല​ സ​​​മ​​​രം ചെ​​​യ്യാ​​​ൻ തീ​​​രു​​​മാ​​​നി​​ച്ച​​താ​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഡീ​​​സ​​​ൽ വി​​​ല​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​ന​​​വും വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ ടി​​​ക്ക​​​റ്റുനി​​​ര​​​ക്കു​​​യ​​​ർ​​​ത്തു​​​ക​​​യ​​​ല്ലാ​​​തെ മാ​​​ർ​​​ഗ​​​മി​​​ല്ല.നി​​​ര​​​വ​​​ധി ത​​വ​​ണ സൂ​​​ച​​​നാ​​സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും നി​​​ര​​​ക്കി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ലാ​​​തെ അവ പാ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കുന്നില്ല.

ഒ​​​രു വി​​​ഭാ​​​ഗം സം​​​ഘ​​​ട​​​ന​​​ക​​​ൾ ഓ​​ഗ​​സ്റ്റ് 18നു ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി.​​​ജെ. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ടി. ​​​ഗോ​​​പി​​​നാ​​​ഥ്, നൗ​​​ഷാ​​​ദ് ആ​​​റ്റു​​​പ​​​റ​​​ന്പ​​​ത്ത്, എം.​​​വി. വ​​​ത്സ​​​ല​​​ൻ, ആ​​​ർ. പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Related posts