ശാന്തപ്പനു താങ്ങായി നവജീവൻ..! നാല് വർഷം മുൻപ് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; മഴയിൽ വീട് തകർന്നതു മൂലം റോഡിൽ കഴിഞ്ഞുവന്നിരുന്ന വൃദ്ധനെ നവജീവൻ ട്രസ്റ്റ് ഏറ്റെടുത്തു

ഗാ​ന്ധി​ന​ഗ​ർ: വീ​ട് ത​ക​ർ​ന്നു രോ​ഗ​ബാ​ധി​ത​നാ​യി വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഏ​റ്റെ​ടു​ത്തു. കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ന​പ്പ​ള്ളി​യി​ൽ ശാ​ന്ത​പ്പ​ൻ (74) നെ​യാ​ണ് ന​വ​ജീ​വ​ൻ ഏ​റ്റെ​ടു​ത്ത​ത്. എ​സ്എ​ച്ച് മൗ​ണ്ടി​ലു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​യി​രു​ന്നു ശാ​ന്ത​പ്പ​ൻ രാ​ത്രി​യും പ​ക​ലും ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ എ​ത്തി​യാ​ണ് ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സ് ശാ​ന്ത​പ്പ​നെ ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് ശാ​ന്ത​പ്പ​ൻ താ​മ​സി​ച്ചി​രു​ന്ന വീ​ടു പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. വീ​ടു ത​ക​ർ​ന്നു വീ​ഴു​ന്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശാ​ന്ത​പ്പ​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളും ശാ​ന്ത​പ്പ​നു​ണ്ടാ​യി​രു​ന്നു. നാ​ലു​വ​ർ​ഷം മുൻപ് ഇ​വ​ർ ഉ​പേ​ക്ഷി​ച്ചു പോ​യി. വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​സേ​ര​യു​മാ​യി വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ര​ണ്ടു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യി​രു​ന്നു ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി​യി​രു​ന്ന​ത്. സ്കൂ​ൾ ക​വ​ല​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഹോം ​ഗാ​ർ​ഡാ​ണ് ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു. തോ​മ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

 

Related posts