വൈപ്പിൻ: വിവാഹ വാഗ്ദാനം നടത്തി പതിനെട്ടുകാരിയെ പീഡിപ്പിച്ച പറവൂർ നീണ്ടൂർ സ്വദേശിയായ പത്തൊന്‍പതുകാരനെ കോടതി റിമാൻഡ് ചെയ്തു ഞാറക്കൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരുന്പിള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ നാലു മാസം മുന്‍പ് ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനാണ് യുവാവ് പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതിനു ശേഷം വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകുകയും ഞാറക്കൽ കടപ്പുറത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവത്രേ. താൻ വഞ്ചിക്കപ്പെടുകയാണെന്നറിഞ്ഞതോടെ യുവതി ഞാറക്കൽ പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു. പറവൂരിലെ ഒരു ടെക്സ്റ്റൈൽ സ്ഥാപനത്തിൽ സെയിൽസ്മാനായ പ്രതിയെ സിഐ കെ. ഉല്ലാസ് ആണ് അറസ്റ്റ് ചെയ്തത്.