അനുഭവം എഴുതുന്നവർ പെ​ൻ​ഷൻ ഉ​പേ​ക്ഷി​ക്കട്ടെ; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കു​ന്നതിനെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ വി​മ​ർ​ശി​ച്ച് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. വി​ര​മി​ച്ച​ശേ​ഷം സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ എ​ഴു​ത​ണ​മെ​ന്നു​ള്ള​വ​ർ പെ​ൻ​ഷ​ൻ വേ​ണ്ട​ന്നു വ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ താ​നും മു​ഖ്യ​മ​ന്ത്രി​യും നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ർ​വീ​സ് അ​നു​ഭ​വ​ങ്ങ​ൾ പു​സ്ത​ക​മാ​ക്കാ​ൻ പു​റ​പ്പെ​ട്ടാ​ൽ സ്ഥി​തി എ​ന്താ​കു​മെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

നേ​ര​ത്തെ, “​സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​ന്പോ​ൾ’ എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ ര​ണ്ടാം​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് അ​നു​മ​തി​തേ​ടി ഐ​എം​ജി ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​ക്ക് ക​ത്തു​ന​ൽ​കി​യി​രു​ന്നു.

പു​സ്ത​ക​ത്തി​ന്‍റെ ഒ​ന്നാം ഭാ​ഗ​ത്തി​ൽ ജേ​ക്ക​ബ് തോ​മ​സ് നി​ര​വ​ധി ത​വ​ണ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ളി​നി നെ​റ്റോ മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ജേ​ക്ക​ബ് തോ​മ​സ് അ​നു​മ​തി തേ​ടി​യ​ത്.

Related posts