ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഫോളോഓണ്‍ ചെയ്ത ലങ്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. രണ്ടു ദിവസത്തെ കളിയും എട്ടു വിക്കറ്റും ശേഷിക്കെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 230 റണ്‍സ് പിന്നിലാണ് ആതിഥേയര്‍. മൂന്നാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ കുശാല്‍ മെന്‍ഡിസിന്റെ (110) പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയ്ക്ക് തുണയായത്. ഓപ്പണര്‍ ദിമുത് കരുണരത്‌നെ 92 റണ്‍സുമായി ക്രീസിലുണ്ട്.
അതിശക്തമായി മുന്നോട്ടുപോകുകയായിരുന്ന കരുണരത്‌ന-മെന്‍ഡിസ് കൂട്ടുകെട്ട് പൊളിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. വൃദ്ധിമാന്‍ സാഹയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് മെന്‍ഡിസ് കൂടാരം കയറിയത്.