വഴിയാത്രക്കാരന്‍ തിരിഞ്ഞുനോക്കി! റോഡരുകില്‍ ആരോ വളര്‍ത്തിയ കഞ്ചാവ് ചെടി; മൂന്നുമാസം പ്രായമുള്ള ചെടിക്ക് 78 സെന്‍റീമീറ്റര്‍ നീളമുണ്ട്; സംഭവം കോട്ടയത്ത്

കോ​​ട്ട​​യം: മു​​ക്കാ​​ലി കൊ​​ന്പാ​​റ ഭാ​​ഗ​​ത്ത് വ​​ഴി​​യ​​രി​​കി​​ൽ ആ​​രോ വ​​ള​​ർ​​ത്തി​​യ ക​​ഞ്ചാ​​വ് ചെ​​ടി എ​​ക്സൈ​​സ് ക​​ണ്ടെ​​ത്തി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. നെ​​ടു​​മാ​​വ്-​​അ​​രു​​വി​​ക്കു​​ഴി റോ​​ഡി​​ൽ വ​​രി​​ക്ക​​മാ​​ക്ക​​ൽ പാ​​ല​​ത്തി​​ന്‍റെ ക​​രി​​ങ്ക​​ൽ കെ​​ട്ടി​​ലാ​​ണ് ക​​ഞ്ചാ​​വ് ചെ​​ടി വ​​ള​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​ത് ക​​ണ്ട​​ത്. മൂ​​ന്നു​​മാ​​സം പ്രാ​​യ​​മു​​ള്ള ചെ​​ടി​​ക്ക് 78 സെ​​ന്‍റീ​​മീ​​റ്റ​​ർ നീ​​ള​​മു​​ണ്ട്. ഇ​​ന്ന​​ലെ പാ​​ന്പാ​​ടി എ​​ക്സൈ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​പി. അ​​നൂ​​പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ക്സൈ​​സ് സം​​ഘം ഇ​​തു​​വ​​ഴി വ​​ന്ന​​പ്പോ​​ൾ ഒ​​രു വ​​ഴി​​യാ​​ത്ര​​ക്കാ​​ര​​നാ​​ണ് ക​​ഞ്ചാ​​വ് ചെ​​ടി സം​​ബ​​ന്ധി​​ച്ച വി​​വ​​രം ന​​ൽ​​കി​​യ​​ത്.

ഉ​​ട​​നെ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ ശ​​രി​​യാ​​ണെു ക​​ണ്ടെ​​ത്തി. ക​​ഞ്ചാ​​വ് ചെ​​ടി പി​​ഴു​​ത് തൊ​​ണ്ടി​​മു​​ത​​ലാ​​യി ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഇ​​തു സം​​ബ​​ന്ധി​​ച്ചു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. നാ​​ളെ കോ​​ട്ട​​യം ജു​​ഡീ​​ഷ​​ൽ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്ട്രേ​​ട്ട് കോ​​ട​​തി​​യി​​ൽ ക​​ഞ്ചാ​​വ് ചെ​​ടി ഹാ​​ജ​​രാ​​ക്കു​​മെ​​ന്ന് എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു.

Related posts