തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഉൾപ്പെടുത്തി ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും നിർമാതാവ് ജി. സുരേഷ്കുമാർ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാർ ഒളിച്ചോടിയെന്നു കരുതേണ്ടെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് ബന്ധമില്ല. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിനു പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താൻ പറ്റാത്തപ്പോൾ ജനറേറ്ററിന്റെ പേരിൽ പൂട്ടിച്ചു- സുരേഷ് കുമാർ പറഞ്ഞു.
തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും ഡി സിനിമാസ് പൂട്ടിക്കുന്നതിനു പിന്നിൽ ആരെന്നു കണ്ടെത്തണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.