ഒരു തവണ കൂടി ഞാനും നിങ്ങളും ചാനലില്‍ മുഖാമുഖം വന്നാല്‍ അന്ന് മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് ഞാനാ ചാനലില്‍ നടത്തും.. ഓര്‍ത്തോ! ശോഭാ സുരേന്ദ്രന് സുധീഷ് മിന്നിയുടെ താക്കീത്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഐഎം നേതാവ് സുധീഷ് മിന്നിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും തമ്മിലുള്ള കലഹം മുറുകുകയാണ്. സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവഹേളിക്കുന്ന തരത്തിലാണ് എന്നു കാണിച്ചു ശോഭ സുരേന്ദ്രന്‍ ഡിജിപിക്കു പരാതി നല്‍കി. തുടര്‍ന്നു ശോഭ പങ്കെടുത്ത ചാനല്‍ പരിപാടിയില്‍ അവഹേളിക്കുന്നവരുടെ കരണം അടിച്ചു പൊളിക്കും എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു ശോഭ സുരേന്ദ്രനു ചുട്ട മറുപടിയുമായി സുധീഷ് മിന്നി രംഗത്തെത്തിയത്. ഒരു തവണ കൂടി ഞാനും നിങ്ങളും ചാനലില്‍ മുഖാമുഖം വന്നാല്‍ അന്നു മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പു ഞാന്‍ ആ ചാനലില്‍ നടത്തും ഓര്‍ത്തോ എന്നാണ് സുധീഷ് മിന്നി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സുധീഷ് മിന്നിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

നന്ദി… ശോഭാ സുരേന്ദ്രാ..നിങ്ങളുടെ സത്യങ്ങള്‍ നിങ്ങളുടെ സത്യങ്ങള്‍ നിങ്ങളുടെ മാത്രം മായി തീരട്ടെ.. എന്നെ നിങ്ങള്‍ അറിയില്ലയെന്നും ഒരിക്കല്‍ പോലും കണ്ടിട്ടില്ല എന്ന് നിങ്ങള്‍ ചാനലില്‍ പറഞ്ഞപ്പോള്‍ എന്റെ ഒരനുഭവം പങ്കുവയ്ക്കാമെന്ന് കരുതി.. രണ്ട് വര്‍ഷത്തോളമായി ഞാനീ പ്രസ്ഥാനത്തിന്റെ ഭാഗമായ് മാറിയിട്ട്.. നാട്ടില്‍ വളരെ കുറച്ചെ പോവാറുള്ളു.. ഞാന്‍ ജനിച്ചത് തറവാട്ടിലാണേലും വളര്‍ന്നത് രണ്ട് വ്യത്യസ്ഥ വീടുകളിലാണെന്ന് പറയാം. കല്ലി മുകുന്ദേട്ടന്റെ വീട്ടിലും ദാമുവേട്ടന്റെ വീട്ടിലും.. രണ്ട് പേരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. രാത്രി എന്റെ വീട്ടില്‍ നിന്നതിനേക്കാള്‍ ദാമുവേട്ടന്റ വീട്ടിലായിരുന്നു നിന്നത്.. അവരുടെ കുടുംബത്തിലെ ഒരംഗമായ് തന്നെയാണ് കണ്ടിരുന്നത്.. അടിയൊറച്ച സംഘ കുടുംബം തന്നെയായിരുന്നു അത്…മക്കളും അങ്ങനെ തന്നെ.. ദാമുവേട്ടന്‍ തെങ്ങില്‍ നിന്ന് വീണ സമയം ഞാനേറ്റവും കരഞ്ഞതും അന്നായിരുന്നു.. ആശുപത്രിയില്‍ അവസാന നാള്‍വരെ ഞാനുണ്ടായിരുന്നു.. മുത്ത മകന്‍ ദിനേശേട്ടനും ബില്‍ഡിംഗില്‍ നിന്ന് വീണ സമയം ആശുപത്രിയില്‍ എന്നും ഞാന്‍ നില്ക്കും ഒരു ജേഷ്ഠന്റെ സ്ഥാനം അദ്ദേഹത്തിന് ഞാന്‍ നല്കിയിട്ടുണ്ട്.. അന്നും… ഇന്നും ഇനിയുമങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും.. ഞാനാ പാര്‍ട്ടി വിട്ട സമയം ആരും എന്നോട് മിണ്ടാറില്ല.. വല്ലാത്തൊരാത്മ സംഘര്‍ഷത്തിലാണിപ്പോഴും ഞാനുള്ളത്…

നാട്ടിലൊരു കല്യാണത്തിന് ബ്രാഞ്ച് സെക്രട്ടറി ബിജുവും അവിടത്തെ സഖാക്കളുടെ കൂടെയാണ് ഞാന്‍ പോയ്യത്…. ഗ്രാമമായതുകൊണ്ട് എന്തേലും തുക എല്ലാരും കൊടുക്കും അതാരെങ്കിലും രജിസ്റ്ററില്‍ പേരും തുകയുമെഴുതി വയ്ക്കുകയും ചെയ്യും.. ആ വീട്ടില്‍ അന്ന് തുക വാങ്ങിക്കാനിരുന്നത് ദിനേശേട്ടനായിരുന്നു.. നമ്മളെത്ര കാലം സ്‌നേഹ ബന്ധത്തോടെ ജീവിച്ച ഓര്‍മ്മകളില്‍ ഞാന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുത്തുചെന്നു…. പൈസ കൊടുത്തു.. എന്റെ പേരെഴുതാന്‍ പറഞ്ഞു… തിരിച്ചു ചോദിച്ചു ‘എന്താ തന്റെ പേര് ‘ ഇത് കേട്ട സമയം വല്ലാത്ത ദു:ഖമുണ്ടായി..വീണ്ടും വീണ്ടും എന്നോട് ചോദിച്ചു കൊണ്ടേയിരുന്നു ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറി സുധീഷ് മിന്നി എന്ന് പറഞ്ഞു അതെഴുതി.. ആ ദിവസം ഞാനുറങ്ങിയില്ല.. ഇത്രയും മാറുമോ…ഈ അനുഭവത്തില്‍ നിന്ന് നിങ്ങള്‍ക്കുള്ള ഉത്തരം ഉണ്ട്..ഇനി പ്രചാരകനായി എന്നതിന് തെളിവ്… നിലവിലുള്ള പ്രചാരകന്‍മാര്‍ക്ക് എന്ത് തെളിവാണുള്ളത്. കൂത്തുപറമ്പില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കുറച്ച് സ്വയം സേവകരെ പോലീസ് പിടിച്ചു… എല്ലാരെയും പേരെഴുതി… സംശയം തോന്നി ഒരാളോട് ഐഡി കാണിക്കാന്‍ പറഞ്ഞു.. നോക്കിയപ്പോള്‍ പറഞ്ഞ പേരിലല്ല സ്വന്തം പേരുള്ളത്.. നാടോ തിരുവനന്തപുരം ബലരാമപുരവും…. അതൊരു പ്രചാരകനായിരുന്നു.. സ്വന്തം പേരു പോലും വ്യജമായി കൊണ്ടു നടക്കുന്ന പ്രചാരകന്‍മാര്‍ക്ക് നിലവിലൊരു തെളിവും കൊടുക്കാനില്ലാത്തപ്പോള്‍ ഞാനെന്തു തെളിവാണ് ഹാജരാക്കേണ്ടത്.. പിന്നെ ഒരു തവണ കൂടി ഞാനും നിങ്ങളും ചാനലില്‍ മുഖാമുഖം വന്നാല്‍ അന്ന് മഞ്ഞള്‍ കൃഷിയുടെ വിളവെടുപ്പ് ഞാനാ ചാനലില്‍ നടത്തും.. ഓര്‍ത്തോ… ഭര്‍ത്താവിന് ബിസിനസ്സ് പോലും ഇതൊക്കെയാരോടാ പറയുന്നത്.. കേരളത്തില്‍ കുറച്ച് വിഢികളേയുള്ളു… കൂടുതലും ബുദ്ധിയുള്ളവരാണെന്ന് ഓര്‍ക്കുക….

 

 

Related posts