ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ അപകടങ്ങൾ ഞെട്ടിക്കുന്ന വിധത്തിൽ വർധിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 206 ട്രെയിൻ അപകടങ്ങളിലായി 333 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മുൻ വർഷങ്ങളിലേതിനേക്കാൾ ഇത് വളരെകൂടുതലാണെന്നും മന്ത്രി അറിയിച്ചു.
2014-15 വർഷത്തിൽ 135 ട്രെയിൻ അപകടങ്ങളും 2015-16ൽ 107 അപകടങ്ങളും 2016-17ൽ 104 അപകടങ്ങളുമാണ് ഉണ്ടായത്. 2013ൽ 53 അപകടങ്ങൾ സംഭവിച്ചിടത്തു നിന്നാണ് അപകടത്തിന്‍റെ തോത് ഇത്രകണ്ട് വർധിച്ചതെന്നും സുരേഷ് പ്രഭു അറിയിച്ചു.
നിരന്തരമുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ കുറക്കണമെങ്കിൽ അത്യന്താധൂനികത സംവിധാനങ്ങൾ റെയിൽവേയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.