ഏറെ കോളിളക്കം സൃഷ്ടിച്ച താരവിവാഹമായിരുന്നു പ്രയദര്‍ശന്‍-ലിസി താരജോഡികളുടേത്. അതിലേറെ വിവാദമായ വാര്‍ത്തയായിരുന്നു അവര്‍ തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹമോചനത്തെ തുടര്‍ന്ന് ഏറെ മാനസിക സംഘര്‍ഷം താന്‍ അനുഭവിച്ചിരുന്നതായി പ്രിയദര്‍ശന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ച് ജീവിക്കാനുള്ള ആഗ്രഹം തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് പ്രയദര്‍ശന്‍ ഇപ്പോള്‍ നടത്തുന്നത്. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ,് ലിസിയെക്കുറിച്ചും ലിസിയോടുള്ള പ്രണയത്തെക്കുറിച്ചും വെളിപ്പെടുത്തികൊണ്ട്, പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാം ഞങ്ങള്‍ തമ്മിലുള്ള വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്. എന്റെ മനസ്സില്‍ ഇനിയും ഒരു സ്വപ്നമുണ്ട്. അത്, വേര്‍പിരിഞ്ഞ ഭാര്യ ലിസിയും അമ്മുവും ചന്തുവും ഒരുമിച്ച് ജീവിയ്ക്കുന്ന വീടാണ്. ലിസി തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് തനിയ്ക്കിപ്പോഴും ഉള്ളതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
പ്രിയദര്‍ശന്‍ ഇപ്പോഴും ലിസിയെ പിരിഞ്ഞതിന്റെ നഷ്ടബോധത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഒപ്പം എന്ന ചിത്രം ഒരുക്കിക്കൊണ്ട് കരിയര്‍ തിരിച്ചുപിടിച്ചെങ്കിലും വ്യക്തി ജീവിതത്തില്‍ ഇപ്പോഴും പ്രിയന്‍ വിഷമഘട്ടത്തിലൂടെ തന്നെയാണ് കടന്ന് പോകുന്നതെന്നാണ് സംവിധായകന്റെ ഒടുവിലത്തെ അഭിമുഖത്തില്‍ നിന്നും വ്യക്തമാകുന്നത്. എനിക്ക് പ്രണയം തോന്നിയവര്‍ക്കൊന്നും എന്നോട് പ്രണയം തോന്നിയിട്ടില്ല. എന്നോട് പ്രണയം തോന്നിയവരോടൊന്നും എനിക്കും തോന്നിയിട്ടില്ല. ലിസിയല്ലാതെ എന്റെ ജീവിതത്തില്‍ ഇനി മറ്റൊരു പെണ്ണില്ല എന്നും പ്രിയദര്‍ശന്‍ പറയുന്നു. ഞാന്‍ ഒരിക്കല്‍ ലിസിയോട് പറഞ്ഞിട്ടുണ്ട്, വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ നിന്നെ പ്രണയിക്കാന്‍ തുടങ്ങിയത് എന്ന്. അതിന് മുമ്പുള്ളത് കമ്മിറ്റ്‌മെന്റായിരുന്നു.
വിവാഹ ശേഷം അമ്മുവിന്റെ മുഖം കണ്ടതിന് ശേഷമാണ് ഞാന്‍ ലിസിയുമായി അഗാധ പ്രണയത്തിലായത്. സ്ത്രീകള്‍ക്കൊരു പ്രശ്‌നമുണ്ട്. നമ്മള്‍ കൂടുതല്‍ അടുക്കുമ്പോള്‍ അവരുടെ ഇന്‍സെക്യൂരിറ്റി കൂടും. അതും ഞങ്ങളുടെ ബന്ധം ഉലയാന്‍ കാരണമായിട്ടുണ്ട്. ‘യു ആര്‍ദ് ബെസ്റ്റ് കപ്പിള്‍ ഇന്‍ ഫിലിം ഇന്റസ്ട്രി’ എന്ന് പലരും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ കയറിപ്പോകുന്നതിനൊപ്പം അതേ ലെവലിലും അന്തസ്സിലും ലിസിയും ഉയര്‍ന്ന് വന്നിരുന്നു. 1990 കളില്‍ സിനിമയിലുണ്ടായിരുന്ന മനോഹരികളായ സ്ത്രീകള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അന്തസ്സായിട്ട് പറയാം, എന്നെ കുറിച്ച് ഒരപവാദവും ഒരു പത്രവും ഇന്ന് വരെ എഴുതിയിട്ടില്ല. അതുപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും വന്നിട്ടില്ല എന്നും അഭിമുഖത്തില്‍ പറയുന്നു