ലണ്ടൻ: ജസ്റ്റിൻ ഗാറ്റ്ലിൻ ബോൾട്ടിനെ പിന്നിലാക്കി വേഗകിരീടം ചൂടിയതിനു പിന്നാലെ അമേരിക്കയ്ക്ക് ഇരട്ടി മധുരം നൽകി തോറി ബോവി വേഗറാണിയായി. വനിതകളുടെ നൂറു മീറ്ററിലാണ് മറ്റ് കടുത്ത മത്സരത്തിനൊടുവിൽ ബോവി ഒന്നാമതെത്തിയത്.
ആവേശം നിറഞ്ഞ മത്സരത്തിൽ 10.85 സെക്കൻഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. ഐവറി കോസ്റ്റിന്റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കൻഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്.