ഒരു പരസ്യത്തിന്റെ വിജയം അതിലെ ആശയം കാഴ്ചക്കാരെ മനസിലാക്കുന്നതിലാണ്. എന്നാല്‍ ഇന്നത്തെ പരസ്യങ്ങളില്‍ ഏത് ആശയങ്ങള്‍ അവതരിപ്പിക്കാനായാലും സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനം ഒരു അവിഭാജ്യ ഘടകമായിരിക്കുകയാണ്. അല്പ വസ്ത്രധാരികളായ സ്ത്രീകളാണ് ഇന്നു കാണുന്ന മിക്ക പരസ്യങ്ങളുടെയും ഗതി തന്നെ നിശ്ചയിക്കുന്നത്. എന്തായാലും ആ കാഴ്ച്ചപ്പാടില്‍ ഒട്ടും മാറ്റം വരുത്താതെ ഒരു ട്രാവല്‍ കമ്പനി പുറത്തിറക്കിയിരിക്കുന്ന പരസ്യം ഇപ്പോള്‍ ചര്‍ച്ചാ കേന്ദ്രമായിരിക്കുകയാണ്. എന്തെന്നാല്‍ ഇതില്‍ ഒരു തൊപ്പി മാത്രം ഉപയോഗിച്ചാണ് സ്ത്രീകള്‍ തങ്ങളുടെ നഗ്നത മറയ്ക്കുന്നത് !.
കസാഖ് ട്രാവല്‍ കമ്പനിയാണ് തങ്ങളുടെ പരസ്യത്തിനു കാഴ്ച്ചക്കാരെ കൂട്ടാനും അതുവഴി കമ്പനിയുടെ പ്രചാരം വര്‍ധിപ്പിക്കാനുമായി സ്ത്രീകളെ വില്പ്പനച്ചരക്കുകളാക്കിയുള്ള പരസ്യം ചെയ്തത്. ശരീരത്തില്‍ ടൈ മാത്രം ധരിച്ചിട്ടുള്ള എയര്‍ഹോസ്റ്റസുമാര്‍ തലയിലെ തൊപ്പി ഊരി നഗ്നത മറയ്ക്കുന്നതാണ് വിഡിയോയിലുള്ളത്. വിഡിയോ പുറത്തു വിട്ടതോടെ ട്രാവല്‍ കമ്പനിക്ക് പണികിട്ടിയ മട്ടാണ്. ഭൂരിഭാഗം പേരും സ്ത്രീകളെ ബഹുമാനിക്കാത്ത വിധം പരസ്യം പുറത്തിറക്കിയെന്നു പറഞ്ഞ് കമ്പനിക്കെതിരെ വിമര്‍ശന ശരങ്ങള്‍ എയ്യുകയാണ്.
അതിനിടെ പരസ്യത്തെ പുകഴ്ത്തി രംഗത്തെത്തിയവരും ഉണ്ട്. എന്നാല്‍ തങ്ങള്‍ ആരെയും അപമാനിക്കാനല്ല ഇത്തരത്തിലൊരു വീഡിയോ എടുത്തതെന്നും അത്തരത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കമ്പനി അധികൃതര്‍ പ്രതികരിച്ചു. തീര്‍ന്നില്ല മറ്റൊരു വിശദീകരണം കൂടി കമ്പനിയുടെ ഭാഗത്തു നിന്നുണ്ട്, സ്ത്രീ എയര്‍ഹോസ്റ്റസുമാര്‍ മാത്രമല്ല പുരുഷ ഫ്ലൈറ്റ് അറ്റന്ഡന്റ്സും ഇത്തരത്തിലുള്ള പരസ്യത്തില്‍ അഭിനയിച്ചുവത്രേ. ഇതോെട ശരീരത്തെ കച്ചവടച്ചരക്കാക്കി യാത്രക്കാരെ വര്‍ധിപ്പിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം എന്ന ആരോപണത്തിനു ശക്തി വര്‍ധിക്കുകയും ചെയ്തു. എന്തായാലും പരസ്യം സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു.