പോത്തൻകോട്: ലഹരി ഉപയോഗത്തില്‍ കേരളമാണ് മുന്നിലെന്നു എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് . അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന ലഹരി രഹിത വിദ്യാലം പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ബോധവൽക്കരണ ക്ലാസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം മറ്റൊരു ലഹരിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സി.ദിവാകരൻ എംഎൽഎ പറഞ്ഞു. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ അധ്യക്ഷനായിരുന്നു. ജില്ലാ പൊലീസ് മേധാവി പി.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ആറ്റിങ്ങൽ എഎസ്പി ആദിത്യ, പോത്തൻകോട് സിഐ എസ്.ഷാജി, ജില്ലാ പഞ്ചായത്ത് അംഗം എസ്.രാധാദേവി, ബ്ലോക്ക് അംഗം നസീമ, വാർഡ് അംഗം ടി. രാജീവ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. കൃഷ്ണലേഖ, എച്ച്.എം. ബദർ സമൻ, പിടിഎപ്രസിഡന്റ് എൻ.ഹരീഷ്, സിപിഐ നേതാവ് അനിൽ കുമാർ, എസ്എംസി ചെയർമാൻ ബി.മോഹനൻ, സ്കൂൾ വികസന സമിതി ചെയർമാൻ സി.കൃഷ്ണൻ നായർ, സ്റ്റാഫ് സെക്രട്ടറി വി.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.