വേനൽക്കാലത്ത് ചിത്രങ്ങൾ ഏറ്റെടുക്കാതെ പ്രമുഖ താരങ്ങളെല്ലാം അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ കത്രീന കെയ്ഫ് തന്റെ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചിരിക്കുകയാണ്. ലൊക്കേഷനിലെ ചൂടിന്റെ കാഠിന്യം പറഞ്ഞുകൊണ്ടാണ് കത്രീന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രണയത്തകർച്ചയ്ക്കു ശേഷം സൽമാൻ ഖാനും കത്രീന കെയ്ഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമായിരുന്നു കത്രീനയുടെ പുതിയ ഫോട്ടോസ് പുറത്തുവന്നത്.
ടൈഗർ സിന്ദാ ഹെ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. നോർത്ത് ആഫ്രിക്കൻ രാജ്യമായ മോർക്കോയിൽ നിന്നുമാണ് നിലവിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.കടുത്ത ചൂടാണ് സിനിമയുടെ പുതിയ ലൊക്കോഷനിൽ. മാത്രമല്ല ഇപ്പോൾ 44 ഡ്രിഗ്രി ചൂടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നാണ് കത്രീന പറയുന്നത്. പുറത്ത് വന്ന ചിത്രത്തിൽ സൂര്യന്റെ രശ്മികൾ പതിച്ചതിനാലും ആകെ ക്ഷീണിതയായിട്ടാണ് കത്രീനയുടെ ലുക്ക്. ഇതിനകം ചിത്രം വൈറലായിക്കഴിഞ്ഞു.