30കാരി പീഡനത്തിനിരയായി ആണ്‍കുഞ്ഞിനു ജന്മം നല്കി, നിര്‍ബന്ധിച്ചിട്ടും പ്രതിയെ പറയാതെ യുവതി, ഗത്യന്തരമില്ലാതെ യുവതി ചൂണ്ടിക്കാട്ടിയത് 72കാരനെ, സംഭവം കാസര്‍ഗോഡ്

ലൈംഗിക പീഡനത്തിനിരയായ മുപ്പതുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 72കാരനായ വയോധികനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച യുവതിയെ വീട്ടുകാരാണ് കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് യുവതി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരുമറിഞ്ഞത്. ഡോക്ടര്‍മാരും വീട്ടുകാരും ചോദിച്ചെങ്കിലും കുഞ്ഞിന്റെ പിതാവാരാണെന്ന് വെളിപ്പെടുത്താന്‍ യുവതി ആദ്യം തയ്യാറായില്ല.

ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ആരാണ് ഉത്തരവാദിയെന്ന് വീട്ടുകാര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ആദ്യം യുവതി ഒന്നും പറഞ്ഞില്ല. ഡോക്ടര്‍മാരെത്തി കാര്യങ്ങള്‍ തിരക്കിയതോടെയാണ് യുവതി സംഭവം വെളിപ്പെടുത്തിയത്. 72കാരനായ വയോധികനാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. മുപ്പതുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കാസര്‍കോട് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി 72കാരനായ വയോധികന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

യുവതിയും ആണ്‍കുഞ്ഞും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ 72കാരന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related posts