ന്യൂഡൽഹി: മുംബൈയിൽ പതിനാലു കാരനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച ഓൺലൈൻ ഗെയിം ബ്ലുവെയ്ൽ ചലഞ്ചിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതം. അതിനാൽ ഗെയിം നിരോധിക്കാനാവില്ലെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്റർനെറ്റിൽനിന്നു ഗെയിം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ മഹാരാഷ്ട്ര നിയമസഭയിൽ കഴിഞ്ഞദിവസം ആവശ്യമുന്നയിച്ചിരുന്നു. ബ്ലുവെയ്ൽ ഗെയിം ഒരു ആപ്ലിക്കേഷനല്ലാത്തതിനാൽ ഫോണിലോ കംപ്യൂട്ടറിലോ ഇതു നേരിട്ടു ഡൗൺലോഡ് ചെയ്യാനാവില്ല. അതിനാൽ, നിരോധനവും പ്രായോഗികമല്ലെന്നു സെന്റർ ഓഫ് ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി സൈബർ വിദഗ്ധൻ ഉദ്ധവ് തിവാരി പറഞ്ഞു. പ്ലേ സ്റ്റോർവഴി ഈ ഗെയിം ലഭ്യമല്ല. ഇതുപയോഗിക്കുന്നവർവഴി ഗെയിമിന്റെ പിന്നണിയിലുള്ളവരുമായി ബന്ധപ്പെട്ടുമാത്രമേ ഇതു സാധ്യമാകൂ. ബ്ലൂവെയ്ൽ ഗെയിമിലേക്കുള്ള ലിങ്കുകൾ കുട്ടികളുടെ ഗെയിം വിഭാഗത്തിലാണ്.
ഗെയിമിന്റെ പലഘട്ടങ്ങളിലും അനിമേഷൻ ചെയ്ത നീലത്തിമിംഗലത്തെ മറികടക്കുന്നത് ഒന്ന്. മറ്റൊന്ന് പുഷ് അപ്പുകൾപോലുള്ള എക്സർസൈസുകൾ ചെയ്യിപ്പിച്ച് ജീവിതം മനോഹരമാണെന്നും വിലപിടിപ്പുള്ളതാണെന്നും മനസിലാക്കിത്തരുന്ന ഗെയിമാണ്.