ഒഹായോ: ലോക ഒന്നാം നമ്പർ താരം ആൻഡി മുറെ സിൻസിനാറ്റി മാസ്റ്റേഴ്സിൽനിന്നും പിൻമാറി. ഇടുപ്പിനേറ്റ പരിക്കിനെ തുടർന്നാണ് മുറെ ടൂർണമെന്റിൽനിന്നും പിൻവാങ്ങിയത്. നേരത്തെ റോജേഴ്സ് കപ്പിൽനിന്നും മുറെ പിൻമാറിയിരുന്നു. വിംബിൾഡൺ ടൂർണമെന്റിനിടെയാണ് ഇടുപ്പിന് പരിക്കേറ്റത്.
വരുന്ന യുഎസ് ഓപ്പണിലും മുറെ കളിക്കുന്ന കാര്യം സംശയത്തിലാണ്. ടൂർണമെന്റിൽനിന്നും പിൻമാറിയാൽ ലോക ഒന്നാം നമ്പർ പട്ടം സ്പാനിഷ് താരം റാഫേൽ നദാലിന് വന്നുചേരും. താൻ കഠിനമായി പരിശീലിക്കുന്നുണ്ടെന്നും യുഎസ് ഓപ്പണിൽ പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുറെ പറഞ്ഞു.