ഉച്ചയൂണിനും നിയമമോ‍? ഊണിന് രണ്ടാമതും മൂന്നാമതും വാങ്ങുന്നത് മിച്ചം വച്ചാൽ 50, 100 രൂപ പിഴ; ഇങ്ങനെ ലഭിക്കുന്ന പണം ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ഒരു സഹായകമാകുമെന്ന് ഓറഞ്ച് ഹോട്ടൽ ഉടമ

കോ​ട്ട​യം: ലോ ​ഓ​ഫ് മീ​ൽ​സ്… ആ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ ആ​രും ചി​ന്തി​ച്ചു​പോ​കും, ഉൗ​ണു ക​ഴി​ക്കാ​നും നി​യ​മ​മോ. ന​ഗ​ര​ ത്തി​ലെ ഒ​രു റസ്റ്ററന്‍റിലാ​ണു ലോ ​ഓ​ഫ് മീ​ൽ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ക​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലു​ള്ള ഓ​റ​ഞ്ച് ഹോ​ട്ട് ഫു​ഡ്സ് എ​ന്ന റസ്റ്ററന്‍റാ​ണ് ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്ന പു​തു​മ​യു​ള്ള ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്താ​ണു ഈ ​പ​റ​യു​ന്ന ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്നു റസ്റ്ററന്‍റിൽ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​ർ ക​ണ്ടാ​ൽ എ​ല്ലാ​വ​ർ​ക്കും പി​ടി​കി​ട്ടും. ഇ​വി​ടെ ക​യ​റു​ന്ന എ​ല്ലാ​വ​രും ഭിത്തി​യി​ൽ ഓ​റ​ഞ്ച് ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ എ​ഴു​തി ഒ​ട്ടി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റി​ലേ​ക്കാ​ണ് ആ​ദ്യം നോ​ക്കു​ന്ന​ത്.

ആ​ദ്യം സം​ഭ​വ​മെ​ന്താ​ണെ​ന്നു പി​ടി​കി​ട്ടി​യി​ല്ലെ​ങ്കി​ൽ പോ​സ്റ്റ​ർ മു​ഴു​വ​ൻ വാ​യി​ക്കു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും.
ഇ​വി​ടെ നി​ന്നു ക​ഴി​ക്കാ​ൻ ഉൗ​ണു വാ​ങ്ങി​യ​ശേ​ഷം ര​ണ്ടാ​മ​തു ചോ​റു വാ​ങ്ങി മി​ച്ചം​വ​യ്ക്കു​ന്ന​വ​ർ​ക്കു 50 രൂ​പ പി​ഴ​യും മൂ​ന്നാ​മ​തു ചോ​റു വാ​ങ്ങി മി​ച്ചം വ​യ്ക്കു​ന്ന​വ​ർ​ക്കു 100രൂ​പ​യും റസ്റ്ററന്‍റ് ഉ​ട​മ പി​ഴ​യാ​യി ചു​മ​ത്തു​മെ​ന്നാ​ണു ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്ന ത​ല​ക്കെ​ട്ടി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന തു​ക ഒ​രു​ നേര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ക​യി​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു പ​റ​യു​ന്പോ​ഴാ​ണു യ​ഥാ​ർ​ഥ്യ​ത്തി​ൽ ലോ ​ഓ​ഫ് മീ​ൽ​സ് കൃ​ത്യ​മാ​കു​ന്ന​ത്. ഇത്തരത്തിൽ പലരെയും റസ്റ്ററന്‍റ് ഉടമ ഭക്ഷണം നൽകി സഹാ യിക്കുന്നതായും അവകാശപ്പെടുന്നു. റസ്റ്ററന്‍റിൽ ക​യ​റു​ന്ന പ​ല​രും വ​ള​രെ കൗ​തു​കപൂ​ർ​വം പോ​സ്റ്റ​ർ നോ​ക്കി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ചി​രി​യോ​ടെ​യാ​ണു മ​ട​ങ്ങു​ന്ന​ത്.

Related posts