ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വ് പൊ​തി; അജ്ഞാത സന്ദേശത്തെ തുടർന്ന് പോലീസ് പരിശോധ നടത്തിയെ ങ്കിലും ആളെ കണ്ടെത്താനായില്ല; ഒടുക്കം യാത്രക്കാരും എക്സൈസും തമ്മിൽ..

ബസ് നിർത്തി പോലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധനകോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി. കോ​ട്ട​യം- കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ മു​ണ്ട​ക്ക​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ‌​ത്.

ആ​രു​ടെ പ​ക്ക​ൽ നി​ന്നു​മാ​ണു ക​ഞ്ചാ​വ് പൊ​തി വീ​ണു പോ​യ​തെ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.
കോ​ട്ട​യ​ത്തി​നു പോ​ന്നി​രു​ന്ന ബ​സ് കൊ​ടു​ങ്ങൂ​രി​നു സ​മീ​പം പ​തി​നെ​ട്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടാ​ണു പോ​ലീ​സ് യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ലു​ള്ള സാ​ധ​ന​ങ്ങ​ളും ഐ​ഡി കാ​ർ​ഡും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട്ട​യ​ത്തി​നു പോ​യ ബ​സി​ൽനി​ന്ന് ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​നു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രു​ടെ​യെ​ല്ലാം ആ​ഡ്ര​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ന്പ​തേ​മു​ക്കാ​ലോ​ടെ​യാ​ണു ബ​സ് പ​തി​നെ​ട്ടാം മൈ​ലി​ൽ നി​ന്നും പു​റ​പ്പെ​ട്ട​ത്. ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പ​റ​ഞ്ഞു.

ബ​സ് പാ​ന്പാ​ടി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ എ​ക്സൈ​സ് അ​ധി​കൃ​ത​രും എ​ത്തി ബ​സും യാ​ത്ര​ക്കാ​രെ​യും പ​രി​ശോ​ധി​ച്ചു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ചു. ബ​സ് ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ പി​ടി​ച്ചി​ട്ടു പ​രി​ശോ​ധിച്ച​തോ​ടെ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട നി​ര​വ​ധി യാ​ത്ര​ക്കാ​രു​ടെ സ​മ​യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നു പ​റ​ഞ്ഞാ​ണു യാ​ത്ര​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്.

Related posts