തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ച തിരുനെൽവേലി സ്വദേശി മുരുകന്‍റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. കേരളത്തിനാകെ നാണക്കേടും അപമാനവും ഉണ്ടാക്കിയ സംഭവമാണിതെന്നും കേരളത്തിനു വേണ്ടി താൻ മാപ്പു ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മുരുകന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണ്. ആശുപത്രികളിൽ മുരുകന് ചികിത്സ ലഭിക്കാതെ പോയത് ക്രൂരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണമോ നിയമ ഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.