ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്ക് ഒ​രു സ്ഥാ​നം ന​ഷ്ടം

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്തി​ടെ ഫി​ഫ റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റം ന​ട​ത്തി​യ ഇ​ന്ത്യ പു​തി​യ പ​ട്ടി​ക​യി​ൽ പി​ന്നോ​ട്ട​ടി​ച്ചു. പു​തി​യ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ഒ​രു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 97ാം സ്ഥാ​ന​ത്താ​യി. ഈ ​സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ കു​റ​വ് കൊ​ണ്ടാ​ണ് ഒ​രു സ്ഥാ​നം ഇ​ന്ത്യ​ക്ക് താ​ഴോ​ട്ടു പ​തി​ക്കേ​ണ്ടി​വ​ന്ന​ത്.

എ​ന്നാ​ൽ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് നി​ല​യി​ൽ (341) മാ​റ്റ​മി​ല്ല. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ 12ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ലോ​ക റാ​ങ്കിം​ഗി​ൽ‌ 96ാം സ്ഥാ​ന​ത്ത് എ​ത്താ​ൻ ഇ​ന്ത്യ​ക്കാ​യി​രു​ന്നു.

പുതിയ റാ​ങ്കിം​ഗി​ൽ ബ്ര​സീ​ലാ​ണ് ഒ​ന്നാ​മ​ത്. ജ​ർ​മ​നി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് കാ​ന​റി​ക​ൾ ഒ​ന്നാം സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ർ​ജ​ന്‍റീ​ന മൂ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. ക​ഴി​ഞ്ഞ ത​വ​ണ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്ന പോ​ർ​ച്ചു​ഗ​ൽ ആ​റാം സ്ഥാ​ന​ത്താ​യ​താ​ണ് ആ​ദ്യ പ​ത്തി​ലെ വ​ലി​യ മാ​റ്റം.

Related posts