പ്ലാസ്റ്റിക് അരിയും പ്ലാസ്റ്റിക് മുട്ടയും വിപണിയിലിറങ്ങിയെന്ന വാര്‍ത്ത ഒരുപാട് ആളുകളെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വപ്നത്തില്‍ പോലും കരുതാത്ത ഒരു പദാര്‍ത്ഥത്തിന്റെ വ്യാജനാണ് ഇനി വിപണിയില്‍ പടരുക .
പ്ലാസ്റ്റിക് മത്സ്യങ്ങള്‍ വിപണിയില്‍ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ സൃഷ്ടിച്ചിരിക്കുന്ന ഉത്കണ്ഠ വളരെ വലുതാണ്. രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്. ഈ വീഡിയോയില്‍ വ്യാജ പ്ലാസ്റ്റിക് മത്സ്യത്തിന്റെ വിശദമായ ദൃശ്യാവിഷ്കാരമാണ് ഉള്ളത്. സംഭവം സത്യമാണെങ്കില്‍ ഇതിന്റെ പ്രത്യാഘാതം അതിഭീകരമാവുമെന്നതിന് സംശയം വേണ്ട.