പല്ലേക്കലെ: ചരിത്രനേട്ടത്തിനരികിലാണ് വിരാട് കോഹ് ലിയും കൂട്ടരും. ഇന്ത്യക്കെതി രായ മൂന്നാം ടെസ്റ്റിലും ശ്രീലങ്ക പരാജയ മുനന്പത്ത്. ഫോളോ ഓൺ ചെയ്ത ലങ്ക രണ്ടാം ദിനം കളിയവസാനിക്കുന്പോൾ ഇ ന്ത്യന്‍ സ്കോറിനെക്കാള്‍ 333 റണ്‍സ് പിന്നിലാണ് . ഇന്ത്യ ഒരിക്കല്‍ക്കൂടി ഒരു ഇന്നിംഗ്സ് ജയമാണ് പ്രതീക്ഷിക്കുന്നത്.
ജയിച്ചാല്‍ വിദേശത്ത് മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമാകും. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ടെസ്റ്റ് ക്രിക്കറ്റിലുള്ള വ്യത്യാസം എത്രമാത്രമുണ്ടെന്ന് എടുത്തുകാട്ടുന്നതായിരുന്നു രണ്ടാം ദിനം. ആദ്യ രണ്ടു മത്സരങ്ങളിലും ടെസ്റ്റ് തലത്തിലുള്ള വ്യത്യാസം വ്യക്തമായിരുന്നു. എന്നാല്‍ അത് എത്രമാത്രം വലുതാണെന്നു കാണിക്കുന്നതായിരുന്നു മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലെ രണ്ടാം ദിനം. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ലങ്ക ഫോളോ ഓണിനു വിധേയരായി.
ഫോളോ ഓണ്‍ ചെയ്തു തുടങ്ങിയ ആതിഥേയര്‍ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 19 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 487 റണ്‍സില്‍ അവസാനിച്ചിരുന്നു. ആറു വിക്കറ്റിന് 329 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 158 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഹര്‍ദിക് പാണ്ഡ്യയുടെ 96 പന്തില്‍ 108 റണ്‍സ് നേടിയ തകര്‍പ്പന്‍ ഇന്നിംഗ്സുമുണ്ടായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിംഗ്സിൽ 135 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവ് നാലും മുഹമ്മദ് ഷാമിയും രവിചന്ദ്രന്‍ അശ്വിനും രണ്ടു വിക്കറ്റ് വീതവും പങ്കിട്ടു.ഇന്നലെ വൃദ്ധിമന്‍ സാഹയെ (16) പെട്ടെന്ന് പുറത്താക്കാനായതു മാത്രമാണ് ലങ്കയ്ക്ക് ആശ്വാസം നല്‍കിയത്.
ബുദ്ധിപൂര്‍വം ബാറ്റ് ചെയ്ത പാണ്ഡ്യ എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവുമായി (26) ചേര്‍ന്ന് നേടിയത് 62 റണ്‍സ്. കുല്‍ദീപിനെയും ഷാമിയെയും (8) ലക്ഷന്‍ സഡ്കന് അടുത്തത്തടുത്ത് പുറത്താക്കിയപ്പോള്‍ ഇന്ത്യ 450 കടക്കില്ലെന്നു തോന്നിച്ചു.