ആ ഒത്തുതീർപ്പ് ഇവിടെ വേണ്ട..! ജീൻപോൾ ലാലിനെതിരായ കേസിൽ ഒത്തുതീർപ്പ് പറ്റില്ലെന്ന് പോലീസ്; ബോഡി ഡബിളിങ്ങും അശ്ലീല സംഭഷണവും ക്രിമിനൽ കുറ്റം തന്നെ

കൊച്ചി: സംവിധായകൻ ജീൻപോൾ ലാൽനെതിരായ കേസിൽ ഒത്തുതീർപ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബിളിങ്ങും അശ്ലീല സംഭഷണവും ക്രിമിനൽ കുറ്റമാണ്. ഇക്കാര്യം കോടതി അറിയിക്കുമെന്നും പോലീസ് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നു പരാതികാരിയായ നടി കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുന്നത്.

“ഹണീ ബി-2′ എന്ന ചിത്രത്തിൽ തന്‍റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും അശ്ലീല സംഭഷണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടി പരാതി നൽകിയിരുന്നത്. എന്നാൽ സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും നടി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.

Related posts